തിരുന്നാവായ റെയിൽവേ സ്റ്റേഷൻ : തിരുന്നാവായ പഞ്ചായത്തിലെ എടക്കുളം എന്ന സ്ഥലതാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്, ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള റെയിൽവേ സ്റ്റേനുകളിൽ ഒന്നാണ് ഈ സ്റ്റേനും. പക്ഷെ, വിരലിലെണ്ണാവുന്ന കുറച്ചു വണ്ടികൾക്ക് മാത്രമേ ഇവിടെ സ്റ്റൊപ്പോള്ളൂ . ഇന്ഡ്യൻ റെയിൽവേക്ക് വേണ്ടത്ര ആധായം കിട്ടാത്തതിനാൽ ഈ സ്റ്റേഷൻ ഒഴിവാക്കണമെന്ന് വിവരങ്ങൾ റെയിൽവേ പുറത്തു വിട്ടിരുന്നു. തിരുന്നാവായ നവമുകുന്ദ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്ത ജനങ്ങൾക്ക് വളരെ പ്രയോജനം ചെയ്യുന്ന ഒരു യാത്രാ മാർഗമാണ് ഇവിടം തീവണ്ടി ഇറങ്ങിയുള്ള യാത്ര. ഈ സ്റ്റേഷൻ ഇല്ലാതായാൽ പിന്നെ യാത്രക്കാർ ഒന്നുകിൽ കുറ്റിപ്പുറം സ്റ്റേഷനെയോ അല്ലെങ്കിൽ തിരൂർ സ്റ്റേഷനെയോ ആശ്രയിക്കേണ്ടി വരും. തിരുന്നാവായ പുത്തനത്താണി റോഡിൻറെ കുറുകെയാണ് റെയിൽ പാളങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ആയതിനാൽ ഇത് വഴിയുള്ള വാഹന യാത്രയിൽ പലപ്പോയും റെയിൽവേ ഗേറ്റ് തുറക്കാൻ വേണ്ടി മണിക്കൂറുകളോളം കാത്തു നിക്കേണ്ടി വരും. ഇതിനുള്ള പരിഹാരമായുള്ള റെയിൽവേ മേൽപാലത്തിന്റെ പണി ദ്രുധഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു. കൂടാതെ റെയിൽവേ യുടെ പുതിയ ഗോടോവ്നുകളും ഇവിടെയാണ് നിർമ്മിക്കുന്നത്.
(Satellite View)



0 comments:
Post a Comment