ജൂലായ് ഒന്നു മുതൽ രാജ്യത്തെ റോമിംഗ് ചാർജ് കുറയും. റോമിംഗിലാകുമ്പോൾ ഔട്ട്‌ഗോയിംഗ് ലോക്കൽ കോളിന് ഇനി മുതൽ ഒരു മിനിട്ടിന് ഒരു രൂപയാണ് ഈടാക്കുക. നേരത്തെ ഇത് 1.40 രൂപയായിരുന്നു. ഇതേ സമയം ഔട്ട് ഗോയിംഗ് എസ്ടിഡി കോളുകളുടെ നിരക്ക് ഒരു മിനിട്ടിന് 2.40 രൂപ ആയിരുന്നത് 1.50 രൂപയായി കുറച്ചു. റോമിംഗിലാകുമ്പോൾ വരുന്ന ഇൻകമിംഗ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയിൽ നിന്ന് 75 പൈസയായിട്ടാണ് കുറച്ചിരിക്കുന്നത്.


0 comments:
Post a Comment