നാട്ടുകാരിപെണ്ണ് പരിഷ്കാരിയായപ്പോൾ......


ഒരു ഇടത്തരം കുടുംബത്തിൽ ജനിച്ചു വളർന്നവൾ ആയിരുന്നു അവൾ. അങ്ങനെ അവളുടെ കല്യാണം കഴിഞ്ഞു. ഭർതൃ വീടുകാർ അല്പം പരിഷ്കാരികൾ ആയിരുന്നു. മെല്ലെ മെല്ലെ ആ പരിഷ്കാരങ്ങൾ അവളും പഠിച്ചു തുടങ്ങി. ആ ഇടക്കാണ്‌ ഭർത്താവിന്റെ ഒരു അകന്ന ബന്ധത്തിലുള്ള ഒരു ന്യൂ ജനറേഷൻ പെണ്ണ് അതിഥിയായി വന്നത്. അവളുടെ ട്രെസ്സിങ്ങും മറ്റുമെല്ലാം ഇവൾക് നന്നേ ബോധിച്ചു. അവൾ ലെഗ്ഗിന്സും ടോപും ആയിരുന്നു ധരിച്ചിരുന്നത്. ഇവൾ സ്വകാര്യമായി അവളുമായി അടുത്തിടപഴകി. പുതിയ ട്രെസ്സിനെ പറ്റിയുള്ള വിവരങ്ങളൊക്കെ ശേകരിച്ചു. വിരുന്നുകാരി എല്ലാം വിവരിച്ചു കൊടുത്തു. ഞാൻ ധരിച്ചതിന്റെ പേര് ലെഗ്ഗിന്സ് എന്നാണ്. ഇന്നലെ ഞാൻ പാന്ടീസ് വാങ്ങാൻ പോയപോൾ കണ്ടതാ. ഇഷ്ടമായപ്പോൾ വാങ്ങി എന്നൊക്കെ അവൾ പറഞ്ഞു. ഇവൾ ആ പേരൊക്കെ ഓർമിച്ചു വെച്ച്. അങ്ങനെ ഇവൾ സ്വന്തം വീട്ടിൽ വന്നപ്പോൾ അനിയത്തിയെയും കൂടി ഒരു റ്റെക്സ്റ്റൈൽസിൽ കയറി. അവിടെ ഒരു ചെറുപ്പക്കാരനായിരുന്നു ഉണ്ടായിരുന്നു. അവൾ അനിയത്തിയുടെയും മറ്റു ആള്കാരുടെയും മുമ്പിൽ വെച്ച് ഉറക്കെ ആ ചെരുപ്പക്കാരനോട്‌ പറഞ്ഞു. ഒരു പാന്ടീസ് വേണം.... ഞാൻ ഇതുവരെ ഉപയോകിച്ചിട്ടില്ല. ആത്യമായിട്ടാ.... ആയതിനാൽ ഒന്ന് ഇട്ടു നോക്കാൻ പറ്റുമോ...?? ആ ചെറുപ്പക്കാരനും കടയിലുള്ളവരും നാല് ഭാകതെക്കുമായി സ്കൂടായി.........പാവം അവൾ പടിച്ചുവെചിരുന്ന പേരുകൾ പരസ്പരം മാറി പോയി..... :P :P :P


സരിതയ്ക്ക് വീണ്ടും വിവാഹം...... വരൻ ആര്....??



കൊച്ചി : സോളാർ വിവാദ നായിക സരിത എസ് നായർ വീണ്ടും വിവാഹിതയാകുന്നു  എന്ന റിപ്പോർട്ട് ന്യൂസ്‌ ഹണ്ടിൽ ( Mon 24 Nov 2014 ). നേരത്തെ രണ്ട് വിവാഹങ്ങൾ കഴിഞ്ഞ ആളാണ്‌ സരിത.
സുര്യ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയിൽ തൻറെ മകൾക്കൊപ്പം എത്തിയതായിരുന്നു സരിത. പരിപാടിക്കിടെ മകളാണ് അമ്മയുടെ വിവാഹ കാര്യം പറഞ്ഞത്. സരിത ഇക്കാര്യം നിഷേധിച്ചിട്ടും ഇല്ല.
സരിതയുടെ സുഹുർതായ ദാസ് എന്ന ആളാണ്‌ വിവാഹം കഴിക്കുന്നതനെന്നാണ് പറയുന്നത്. കുട്ടിപ്പട്ടാളത്തിൽ സരിതക്കൊപ്പം അമ്മയും ദാസും ഉണ്ടായിരുന്നു. ഡിസംബർ 30 നാണു വിവാഹം എന്നാണ് കുട്ടി പറഞ്ഞത്.




Contact us

തട്ടും മുട്ടും.....ഇതൊരു സാധാരണ പേജ് മാത്രം....ഇതിലൂടെ നിങ്ങൾക്ക് പുതിയ വാർത്തകളും ചിത്രങ്ങളും വീഡിയോകളും തമാശകളും കാണാം......കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റിനു താഴെ comment ചെയ്യുക....... ഇതാണ് തട്ടും മുട്ടും എന്നാ ഈ സാധാരണ പേജിനെ പറ്റിയുള്ള വിശേഷണം ......

Contact :
      spfavas@gmail.com


About us

തട്ടും മുട്ടും.....ഇതൊരു സാധാരണ പേജ് മാത്രം....ഇതിലൂടെ നിങ്ങൾക്ക് പുതിയ വാർത്തകളും ചിത്രങ്ങളും വീഡിയോകളും തമാശകളും കാണാം......കൂടാതെ നിങ്ങളുടെ അഭിപ്രായങ്ങൾ പോസ്റ്റിനു താഴെ comment ചെയ്യുക....... ഇതാണ് തട്ടും മുട്ടും എന്നാ ഈ സാധാരണ പേജിനെ പറ്റിയുള്ള വിശേഷണം ......

മഹീന്ദ്ര പുതിയ മോട്ടോർ സൈകിൾ പുറത്തിറക്കി....മഹീന്ദ്ര സെഞ്ചൂറോ......



മഹീന്ദ്ര പുതിയ മോട്ടോർ സൈകിൾ പുറത്തിറക്കി. മഹീന്ദ്ര സെഞ്ചൂറോ എന്നാണ് പേര്. 106.7 സി സി എഞ്ചിനാണ് ഈ ബൈകിന്റെ പവർ. 45000 രൂപയാണ് ഡൽഹി ഷോറൂം വില. എന്നാൽ ആദ്യത്തെ 10,000 ബൈക്കുകൾക്കു 1000 രൂപ വിലക്കിഴിവ് മഹിന്ദ്ര പ്രക്യാപിചിട്ടുണ്ട്. ഹോണ്ട ഡ്രീം യുഗ , ബജാജ് ദിസ്കവേർ, ഹീറോയുടെ പാഷെൻ പ്രൊ എന്നിവയാണ് വിപണിയിലെ മഹിന്ദ്ര സെഞ്ചൂറോ യുടെ കടുത്ത എതിരാളികൾ. ഈ ബൈകിനു ലിറ്റെരിനു 85.4 കിലൊമീറ്റെർ ഇന്ദനക്ഷമയാണ് മഹിന്ദ്രയുടെ വാഗ്ദാനം.. മറ്റു ബൈകുകളെ അപേക്ഷിച്ച് ഒരുപാടു പ്രത്യേകതകൾ കൂടുതൽ ഉണ്ടെന്നു മഹിന്ദ്ര പറയുന്നു. എത്രത്തോളം ഉണ്ടാകുമെന്ന് നമുക്ക് കാത്തിരുന്നു കാണാം...

ഇന്ത്യക്കാർക്ക് വേണ്ടി ലംബോർഗിനിയുടെ സ്പെഷ്യൽ കാർ..



ഇറ്റാലിയൻ ആഡംബര കാർ നിർമ്മാതാക്കളായ ലംബോർഗിനി, ഗലാഡോ LP 550-2 സ്പോർട്സ് കാറിന്റെ, ഇന്ത്യക്കാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മോഡൽ പുറത്തിറക്കി. 3.06 കോടി രൂപയാണ് ഷോറൂം വില. ഇന്ത്യൻ ദേശീയ പതാകയിലെ നിറങ്ങളുമായി സാമ്യമുള്ള പേൾ ഓറഞ്ചു, വെള്ള, പേൾ ഗ്രീൻ നിറങ്ങളിലായി ആകെ 6 കാറുകളെ നിർമ്മിചിട്ടോള്ളൂ... ബോഡിയിൽ ത്രിവർണ്ണ വരകളുമുണ്ട്. കഴിഞ്ഞ വർഷം ലംബോർഗിനിയുടെ 17 കാറുകളാണ് ഇന്ത്യയിൽ കമ്പനി വിറ്റഴിച്ചത്...

ഈ ചിത്രം നമ്മൾ എങ്ങനെ മറക്കാന അല്ലെ....!!!



ഈ ചിത്രം നമ്മൾ എങ്ങനെ മറക്കാന അല്ലെ....!!!  നമ്മൾ ഒരുപാടു തവണ കണ്ട ചിത്രമാണിത്. എവിടെയാണെന്ന് ഓർമ്മയുണ്ടോ....???? കമ്പ്യൂട്ടറിൽ നമ്മളിൽ ഏറെ പേരും കണ്ടിട്ടുള്ള ഡസ്ക് ടോപ്‌ വാൾ പേപർ ആണിത്. ഈ ചിത്രത്തിന്റെ വിശേഷങ്ങള അറിയാമോ...?? ചാൾസ് ഒറെർ എന്നാ ഫോട്ടോ ഗ്രാഫർ എടുത്ത ചിത്രമാണിത്. ചിത്രത്തിന്റെ ലൊകെഷൻ അമേരിക്കയിലെ നാപ്പ താഴ്വരയാണ്. ഒരിക്കൽ കാറിൽ ഇതുവഴി പോയ ചാൾസ് മനോഹരമായ ഈ താഴ്‌വരയുടെ ചിത്രം തന്റെ ക്യാമെറയിൽ പകർത്തി. ഈ ചിത്രം പിന്നീട് ബിൽഗേറ്റ്സ് വാങ്ങി വിൻഡോസ്‌ xp യുടെ ഡിഫാൾട്ട് വാൾ പേപർ ആക്കുകയായിരുന്നു.....

18 തികഞ്ഞവർ മാത്രം ക്ലിക്ക് ചെയ്യുക.....


  സുഹ്ർത്തെ..,
              നിങ്ങൾ 18 വയസ്സിനു മുകളിലുള്ള പൗരനാണെന്ന വിശ്വാസത്തോടെ....... മുകളിൽ കാണുന്ന ചിത്രം നിങ്ങൾ ശ്രദ്ധിച്ചോ...??? വളരെ മനോഹരമായി ചിരിക്കുന്ന ഒരു ചിത്രം നിങ്ങൾ കാണുന്നില്ലേ...??? ആ ചിത്രത്തിലേക്ക് ഒന്ന് സൂക്ഷിച്ചു നോക്കൂ.... മനോഹരമായ 8 പല്ലുകൾ കാണാം....ഈ പല്ലുകളിൽ ഏറ്റവും കൂടുതൽ ഭംഗി ഏതു പല്ലിനാണെന്ന് നിങ്ങൾ പറയൂ...!!!
              നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ്  ചെയ്യുക........  :P 

സി എഫ് എൽ വലിച്ചെറിയുമ്പോൾ.....


സി എഫ് എൽ വലിച്ചെറിയുമ്പോൾ.....
                      സി എഫ് എൽ ( കോംബാക്റ്റ് ഫ്ലുറസെന്റ് ലാമ്പ് )  വലിച്ചെറിയുമ്പോൾ നാം ഓർക്കുക... അത് മാരക രോകങ്ങൾക്ക് കാരണമാകുമെന്ന്.... നാം സാധാരണയായി ചെയ്യാറുള്ള പോലെ സി എഫ് എൽ ബൾബുകൾ ഫ്യൂസാകുമ്പോൾ പുറത്തേക്കു വലിച്ചെറിയുന്ന രീതി ഇനിയെങ്കിലും ഒന്ന് മാറ്റെണ്ടിയിരിക്കുന്നു . ഈ ബൾബുകൾ നാം പുറത്തേക്കു വലിച്ചെറിയുമ്പോൾ അത് വലിയ അപകടത്തിനു കാരണമാകുന്നു. ഫ്ലുറസെന്റ് ബൾബുകളിലും സി എഫ് എൽ ബൾബുകളിലും മെർക്കുറി ബാഷ്പ്പം ഉപയോഗിക്കാറുണ്ട്.  ബൾബു പൊട്ടുമ്പോൾ മെർക്കുറി ബാഷ്പ്പം മഴ വെള്ളവുമായി കലർന്ന് കുളങ്ങളിലേക്കും കിണറുകളിലെക്കും മറ്റു കുടിവെള്ള സ്രോദസ്സുകളിലേക്കും എത്തി മാരക രോഗങ്ങൾക്ക് കാരണമാകുന്നു.
                     ശരീരത്തിൽ മെർക്കുറിയുടെ ആധിക്യംമൂലം നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗമാണ്  മിനാമാതാ , പേശീതളർച്ച, കാഴ്ച മങ്ങൽ, സംസാരശേഷിക്കും കേൾവിക്കുമുണ്ടാകുന്ന സാരമായ തകരാറുകൾ ഇവയാണ് പ്രധാന ലക്ഷണങ്ങൾ . മിനാമതാ എന്നത് ഒരു ജപ്പാൻ പദമാണ്‌ . 1956 ൽ ജപ്പാനിലെ മിനാമതാ നഗരത്തിലാണ്‌ ഈ രോഗം ആദ്യമായി കണ്ടെത്തിയത്. ജപ്പാനിലെ ചിസോ കോര്പരേശൻ കെമിക്കൽ ഫാക്ടറിയിൽ നിന്നും പുറന്തള്ളപ്പെട്ട മീതൈൽ മെർക്കുറി എന്നാ രാസപതാര്ത്തം നദീ ജലത്തിൽ കലരാനിടയാക്കിയതാണ് രോഗം പരക്കാൻ കാരണമെന്ന് പിന്നീട് കണ്ടെത്തി.

കാൻസറിനെ തടയാൻ ചക്ക.....



കാൻസറിനെ തടയാൻ ചക്ക  : കാൻസറിനെ തടയാൻ ചക്കക്ക് കഴിയുമെന്നു ശാസ്ത്രം.... ചക്കയിൽ ധാരാളം എനെർജി, ഡയറ്റരി ഫൈബർ, മിനെറൽസ്,  വൈറ്റമിൻസ് എന്നിവ അടങ്ങിയിട്ടുണ്ട്. ചക്കയിൽ ധാരാളം കലോറിയും അടങ്ങിയതിനാൽ കൊളസ്ട്രോൾ , കൊഴുപ്പ് എന്നിവയെ കുറിച്ച് വേവലാതിപ്പെടെണ്ടാതില്ല . ചക്ക കഴിക്കുന്നതിലൂടെ ആരോഗ്യമുള്ള ശരീരം നിലനിർത്താൻ കഴിയും. കൂടാതെ രക്ത സമ്മർദ്ദം കൂട്ടാനും മലബന്ധനം, മദ്ദ്യപാനത്തിന്റെ സൈഡ് എഫെക്റ്റ് എന്നിവ കുറയ്ക്കാനും ആൾസറിനെ ഇല്ലാതാക്കാനും ചക്കക്കു കഴിയും. ചക്കയെന്നു കേള്ക്കുംപോയെക്ക് വായിൽ കപ്പലോടിക്കാനുള്ള വെള്ളം ഊറുന്ന മലയാളിക്ക് നമ്മുടെ ചക്കയുടെ വില എത്രത്തോളംമാണെന്ന് അറിയില്ല. നമുക്കന്യമായിക്കൊണ്ടിരിക്കുന്ന ഈ ഔഷധ ഗുണമുള്ള ഫലത്തെ നാം മറക്കാതിരിക്കുക.....

രാത്രി ജോലി ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ..


രാത്രി ജോലി ചെയ്യുമ്പോൾ സൂക്ഷിക്കേണ്ട കാര്യങ്ങൾ : -
->  രാത്രി ഷിഫ്റ്റ്‌ ആരംഭിക്കുന്നതിനു മുമ്പ് അൽപ നേരം ഉറങ്ങാൻ ശ്രദ്ധിക്കണം.
->  ജോലി ചെയ്യുമ്പോൾ ഉണ്മേഷത്തിനായി  ഇടക്കിടെയുള്ള ചായ കാപ്പി പോലെയുള്ളത്
      കുടിക്കുന്നത് ഒഴിവാക്കുക.                        
->  ജോലിക്കിടെ കൊഴുപ്പും മസാലയും കലർന്ന ഭക്ഷണങ്ങൾ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കുക.
->  ഭക്ഷണത്തിൽ പച്ചക്കറികൾ , പഴവർഗ്ഗങ്ങൾ തുടങ്ങിയവ കൂടുതലായി ഉൾപ്പെടുത്താൻ
     ശ്രദ്ധിക്കുക.
->  ജോലി സമയങ്ങളിൽ ധാരാളം വെള്ളം കുടിക്കുക.
->  രണ്ടിലതികം ഷിഫ്റ്റുകളിൽ തുടര്ച്ചയായി ജോലി ചെയ്യാതിരിക്കുക.
->  നല്ല വെളിച്ചമുള്ള സ്ഥലങ്ങളിൽജോലി ചെയ്യുക.

പപ്പായ ഡങ്കിപ്പനിക്കൊരു ഒറ്റമൂലി.......


പപ്പായ ഡങ്കിപ്പനിക്കൊരു ഒറ്റമൂലി : പപ്പായ ഡങ്കിപ്പനിക്ക് വളരെ ഫലപ്രദമായ ഒരു ഔഷധമാണ്. പപ്പായയുടെ ഇലയാണ് ഔഷധമായി ഉപയോകിക്കാൻ ഏറ്റവും ഉത്തമം.  ഡങ്കിപ്പനി ഉള്ളവർ പപ്പായ ഇലയുടെ രണ്ട് ഇളം തണ്ട് മൂന്ന് ദിവസം തുടർച്ചയായി രാവിലെയും ഉച്ചക്കും വൈകുന്നേരവും അരച്ച് കഴിക്കുക, ഡങ്കിപ്പനി പൂർണ്ണമായും മാറിക്കിട്ടും. ഈ ഒറ്റമൂലി ഉപയോകിച്ച് ഒരുപാടു പേരുടെ പനി സുഖപ്പെട്ടിട്ടുണ്ട്. ഡങ്കിപ്പനിയുടെ ചെറിയ ലക്ഷണമെങ്കിലും തോന്നുന്നവർക്കും ഈ ഒറ്റമൂലി ഉപയോകിക്കാവുന്നതാണ്.

ഐ ഫോണ്‍ അയ്യായിരം രൂപക്ക്.


ലോകത്തിലെ ഏറ്റവും വലിയ സ്മാർട്ട്‌ ഫോണ്‍ എന്ന് അവകാശം ഉന്നയിച്ചിരുന്ന ആപ്പിൾ  /  ഐ ഫോണ്‍ ഇപ്പോൾ എതിരാളികളെ കൊണ്ട് പൊറുതി മുട്ടിരിക്കുകയാണ്. ആപ്പിൾ ഫോണുമായി അഹങ്കരിച്ചു നടന്നിരുന്നവർ പോലും ഇപ്പോൾ ആന്ദ്രോയിടിന്റെ  പുറകെയാണ്. ഞങ്ങൾ ഇനി കയ്യും കെട്ടി നോക്കിയിരുന്നാൽ തെങ്ങും ചാരി നിന്നവൻ പെണ്ണും   കൊണ്ട് പോയി എന്നപോലെയാകും ആപ്പിൾ കാരുടെ അവസ്ഥ. ആയതിനാൽ അവരും അങ്ങാടിയിൽ ഇറങ്ങി കളിയ്ക്കാൻ തീരുമാനിച്ചിരിക്കുകയാണ്.  അവർ 'വെറും അയ്യിരം രൂപയ്ക്കു ഫോണ്‍' എന്ന വാക്താനവുമായി രംഗത്തെത്തിക്കഴിഞ്ഞു. 99 ഡോളറിൽ തുടങ്ങുന്ന സ്മാർട്ട്‌ ഫോണ്‍ മാർകട്ടുകലിലെത്തിക്കാൻ അവർ പദ്ധധിയിട്ടിട്ടുണ്ട്. കൂടാതെ, 5.7 ഇഞ്ച്‌ സ്ക്രീനും 12 മെഗാപിക്സെൽ ക്യാമറയുമായി  5s ( ഫൈവ് എസ് ) ഈ വർഷാവസാനത്തോടെ പുറത്തിറക്കാനും അവർ പദ്ധധിയിട്ടിട്ടുണ്ട്. 

ജൂലായ് ഒന്നു മുതൽ രാജ്യത്തെ റോമിംഗ് ചാർജ് കുറയും.


ജൂലായ് ഒന്നു മുതൽ രാജ്യത്തെ റോമിംഗ് ചാർജ് കുറയും. റോമിംഗിലാകുമ്പോൾ ഔട്ട്‌ഗോയിംഗ് ലോക്കൽ കോളിന് ഇനി മുതൽ ഒരു മിനിട്ടിന് ഒരു രൂപയാണ് ഈടാക്കുക. നേരത്തെ ഇത് 1.40 രൂപയായിരുന്നു. ഇതേ സമയം ഔട്ട് ഗോയിംഗ് എസ്ടിഡി കോളുകളുടെ നിരക്ക് ഒരു മിനിട്ടിന് 2.40 രൂപ ആയിരുന്നത് 1.50 രൂപയായി കുറച്ചു. റോമിംഗിലാകുമ്പോൾ വരുന്ന ഇൻകമിംഗ് കോളുകളുടെ നിരക്ക് മിനിട്ടിന് 1.75 രൂപയിൽ നിന്ന് 75 പൈസയായിട്ടാണ് കുറച്ചിരിക്കുന്നത്.

തിരുന്നാവായ റെയിൽവേ സ്റ്റേഷൻ .....

തിരുന്നാവായ റെയിൽവേ സ്റ്റേഷൻ : തിരുന്നാവായ പഞ്ചായത്തിലെ എടക്കുളം എന്ന സ്ഥലതാണ് ഈ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്, ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള റെയിൽവേ സ്റ്റേനുകളിൽ ഒന്നാണ് ഈ സ്റ്റേനും. പക്ഷെ, വിരലിലെണ്ണാവുന്ന കുറച്ചു വണ്ടികൾക്ക് മാത്രമേ ഇവിടെ സ്റ്റൊപ്പോള്ളൂ .  ഇന്ഡ്യൻ റെയിൽവേക്ക് വേണ്ടത്ര ആധായം കിട്ടാത്തതിനാൽ ഈ സ്റ്റേഷൻ ഒഴിവാക്കണമെന്ന് വിവരങ്ങൾ റെയിൽവേ പുറത്തു വിട്ടിരുന്നു. തിരുന്നാവായ നവമുകുന്ദ ക്ഷേത്രത്തിലേക്ക് വരുന്ന ഭക്ത ജനങ്ങൾക്ക്‌ വളരെ പ്രയോജനം ചെയ്യുന്ന ഒരു യാത്രാ മാർഗമാണ് ഇവിടം തീവണ്ടി ഇറങ്ങിയുള്ള യാത്ര. ഈ സ്റ്റേഷൻ ഇല്ലാതായാൽ പിന്നെ യാത്രക്കാർ ഒന്നുകിൽ കുറ്റിപ്പുറം സ്റ്റേഷനെയോ അല്ലെങ്കിൽ  തിരൂർ സ്റ്റേഷനെയോ ആശ്രയിക്കേണ്ടി വരും. തിരുന്നാവായ പുത്തനത്താണി റോഡിൻറെ കുറുകെയാണ് റെയിൽ പാളങ്ങൾ സ്ഥാപിച്ചിരിക്കുന്നത്. ആയതിനാൽ ഇത് വഴിയുള്ള വാഹന യാത്രയിൽ പലപ്പോയും റെയിൽവേ ഗേറ്റ് തുറക്കാൻ വേണ്ടി മണിക്കൂറുകളോളം  കാത്തു നിക്കേണ്ടി വരും. ഇതിനുള്ള പരിഹാരമായുള്ള റെയിൽവേ മേൽപാലത്തിന്റെ പണി ദ്രുധഗതിയിൽ നടന്നു കൊണ്ടിരിക്കുന്നു. കൂടാതെ റെയിൽവേ യുടെ പുതിയ ഗോടോവ്നുകളും ഇവിടെയാണ് നിർമ്മിക്കുന്നത്. 

                              
(Satellite View)
        

തിരൂർ സിറ്റി ജുമാ മസ്ജിദ്


തിരൂർ സിറ്റി ജുമാ മസ്ജിദ്  : തിരൂർ സിറ്റി മസ്ജിദ് എന്നാൽ സിറ്റി പരിസരത്തുള്ള നിവാസികൾക്കും കച്ചവടക്കാർക്കും യാത്രക്കാർക്കും ഇസ്ലാമിക കർമ്മങ്ങൾ ചെയ്യുവാനും പ്രാർതിക്കുവാനും വേണ്ടി നിര്മ്മിക്കപ്പെട്ടതാണ്. ഈ പള്ളി കെട്ടിടം തിരൂരിലെ തന്നെ എറ്റവും ഉയരം കൂടിയ കെട്ടിടമാനെന്നു പറയാം. എന്നിരുന്നാലും എല്ലാ വെള്ളിയയ്ച്ചയും ജുമുഅ നിമാകരത്തിന് വേണ്ടി വരുന്നവരെക്കൊണ്ട് നിറയുന്ന കാഴ്ച ഇവിടെ പതിവാണ്. പള്ളിയുടെ കോണിപ്പടികളിൽ വരെ നിന്ന് നിസ്കരിക്കുന്ന കാഴ്ചയാണ്  കാണാറുള്ളത്. ഇനി റംസാൻ അടുകുന്നതോടെ പള്ളിയിലേക്ക് വരുന്ന ആളുകളുടെ എണ്ണം ഇരട്ടിയിലതികമകും.    

ഗൾഫിൽ നിന്നും പച്ചക്കറിയുമായി ഉസ്മാനെത്തി ....

ഗൾഫിൽ നിന്നും പച്ചക്കറിയുമായി ഉസ്മാൻ : നാട്ടിൽ പച്ചക്കറിയുടെ തീ വിലകേട്ടു ഞെട്ടിയ ഉസ്മാൻ എന്ന പ്രവാസി നാട്ടിലേക്കു ലീവിനു വന്നപ്പോൾ കൊണ്ടുവന്നത് ലഗ്ഗേജ് നിറയെ പച്ചക്കറികൾ. നാട്ടിൽ വളരെ ഡിമാന്റായി മാറുന്ന തക്കാളി, ഇഞ്ചി, വെളുത്തുള്ളി തുടങ്ങിയ പച്ചക്കറികളാണ് ഉസ്മാൻ കൊണ്ട് വന്നത്. തന്റെ ഭാര്യ പച്ചക്കറി വിലവർധനവിനെ കുറിച്ച് വേവലാധി പറഞ്ഞ പശ്ചാത്തലത്തിലാണ് ഉസ്മാനെ പച്ചക്കറികൾ കൊണ്ട് വരാൻ പ്രേരിപ്പിച്ചത്. ഉസ്മാൻ ഗൾഫിൽ നിന്നും പച്ചക്കറികൾ കൊണ്ട് വന്നതറിഞ്ഞ നാട്ടുകാർ അറബികളുടെ പച്ചക്കറി കാണാൻ വേണ്ടി ഉസ്മാന്റെ വീടിലേക്ക്‌ ഒഴുകിത്തുടങ്ങി. ഉസ്മാനനെങ്കിൽ  ആ നാട്ടിലെ സ്റ്റാർ ആയെന്നു തന്നെ പറയാം. 

സൌത്ത് പല്ലാർ അജിതപ്പടി റോഡിൽ നാട്ടുകാർ നിർമിച്ച താൽകാലിക പാലം .....





സൌത്ത് പല്ലാർ  അജിതപ്പടി റോഡിൽ നാട്ടുകാർ നിർമിച്ച താൽകാലിക  പാലം : സൌത്ത് പല്ലാർ മദ്രസ്സ റോഡിലൂടെ  അജിതപ്പടി ജുമാമസ്ജിദ് റോഡ്‌ വഴി ഒരു പുതിയ വാഹന മാർഗം നടപ്പാക്കുന്നതിന് വർഷങ്ങൾക്കു മുംബ് സൌത്ത് പല്ലാർ ഭാഗത്ത്‌ നിന്നുള്ള റോഡ്‌ പൂർതീകരിചു, പിന്നെ ഏതാനും കുറെയേറെ വർഷങ്ങൾക്കു ശേഷം അജിതപ്പടി ഭാഗത്ത്‌ നിന്നുള്ള റോഡും പൂർത്തിയായി. പക്ഷെ, രണ്ടു കൂട്ടരും മറന്നതാണോ എന്തോ എന്നറിയില്ല റോഡുകൾ തമ്മിൽ കൂട്ടി യോജിപ്പിക്കാനുള്ള പാലം മാത്രം കണ്ടില്ല. അവസാനം നാട്ടുകാർ തന്നെ മുന്കയ്യെടുത് ഒരു താൽകാലിക  പാലം നിർമ്മിച്ചു. അത് വാർഡ്‌ മെമ്പറെ വിളിച്ചു ഉൽഘാദനം നടത്തിപ്പിക്കുകയും ചെയ്തു.

മലപ്പുറം ജില്ല 45-)o വയസ്സിലേക്ക്


മലപ്പുറം ജില്ല  45-)o വയസ്സിലേക്ക് : 1969  ജൂണ്‍ 16 നു രൂപം കൊണ്ട മലപ്പുറം ജില്ല 45 ന്റെ നിറവിലേക്ക് .ഏറനാട് താലുകിനെയും തിരൂർ താലുകിന്റെ ഏതാനും ഭാഗങ്ങളെയും കോഴിക്കോട് ജില്ലയിൽ നിന്നും പെരിന്തൽമണ്ണ താലുകും പൊന്നാനി തലുകും പാലക്കാട് ജില്ലയിൽ നിന്നും വേർതിരിച്ചാണ് ജില്ലക്ക് രൂപം നല്കിയത്. ഒരുപാടു സുപ്രസിദ്ധ സ്ഥലങ്ങളും കോട്ടക്കൽ ആര്യവയ്ദ്യശാല, ചങ്ങമ്പള്ളി ആയുർവേദ പോലുള്ള പ്രസിദ്ധമായ പാരമ്പര്യങ്ങളും ഉൾകൊള്ളുന്ന ജില്ല മറ്റു ജില്ലകളെക്കാളും മലബാറിന്റെ തനിയാർതവങ്ങൽ ഉൾക്കൊണ്ട്‌ ജീവിക്കുന്നവരുടെ നാടാണ്‌. 

സൗത്ത് പല്ലാർ കൊലുപാലം റോഡ്‌



സൗത്ത് പല്ലാർ കൊലുപാലം റോഡ്‌ : കുറേ കാലങ്ങളായി പല്ലാർ കാരുടെ സ്വപ്നമായിരുന്ന ഈ റോഡ്‌ അവസാനം മുഴുവനായും ടാർ ചെയ്തു, പക്ഷെ. റോഡിൻറെ ഒരു ഭാഗം ശരിയായപ്പോൾ മറ്റൊരു ഭാഗം തകർന്നു കൊണ്ടിരിക്കുകയാണ്. ഏകദേശം 20 വർഷത്തോളം കാത്തിരുന്ന ശേഷമാണു ഈ റോഡ്‌ പൂർണമായും ടാർ ചെയ്യാൻ അധികൃതർക് സാധിച്ചത്. ഇനി തകർന്നു കൊണ്ടിരിക്കുന്ന റോഡിൻറെ അറ്റകുറ്റ പണിയെങ്കിലും നടതിക്കാണാൻ   എന്നാണാവോ  നമുക്ക് ഭാഗ്യം ഉണ്ടാകുക??